KOYILANDY DIARY.COM

The Perfect News Portal

തെന്നിന്ത്യന്‍ താരം ചിരഞ്ജീവിക്ക് കൊവിഡ്

ഹൈദരാബാദ്; തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുന്‍പ് പരിശോധന നടത്തിയെന്നും കൊവിഡ് പോസറ്റീവാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ നടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആചാര്യ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ രോഗം സ്ഥിരീകരിച്ചു.നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളില്‍ ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കൊവിഡ് രോഗം ഭേദമാകുന്നതോടെ വിവരങ്ങള്‍ അറിയിക്കാം’, നടന്‍ ട്വീറ്റ് ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലയാണ് ചിരഞ്ജീവിക്ക് രോഗം സ്ഥിരീകരിച്ചത്.അക്കിനേനി നാഗാര്‍ജുനയ്ക്കൊപ്പമായിരുന്നു ചിരഞ്ജീവി മുഖ്യമന്ത്രിയെ കണ്ടത്. ഇരുവരും മുഖ്യമന്ത്രിയ്ക്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയതായിരുന്നു.50 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. മാസ്ക് നീക്കം ചെയ്ത് ഇരുവരും മുഖ്യമന്ത്രിക്ക് പണം കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Advertisements

അതിനിടെ ഞായറാഴ്ച തെലങ്കാനയില്‍ 857 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.51 ലക്ഷമായി. നാല് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട്ചെയ്തത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1381 ആയി

Share news

Leave a Reply

Your email address will not be published. Required fields are marked *