തെങ്ങ് വീണ് തകർന്നു

കൊയിലാണ്ടി: അരിക്കുളം പാറക്കുളങ്ങര വൈശ്യത്ത് കാർത്ത്യായനി അമ്മയുടെ വീട് കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് തകർന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് ഏകദേശം രണ്ടേ ഇരുപത്തഞ്ചോടെയാണ് സംഭവം. വീട് പൂർണ്ണമായും തകർന്ന നിലയിലാണ്. ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.നാട്ടുകാരുടെ നേത്യത്വത്തിൽ തെങ്ങ് മുറിച്ച് മാറ്റി.
