തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

കൊയിലാണ്ടി: തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം വീട്ടുവളപ്പിൽ. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഉള്ള്യേരി നാറാത്ത് തിരുത്തോത്ത് മീത്തൽ ചന്ദ്രന്റെ (45) മൃതദേഹമാണ് ചന്ദ്രന്റെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള കാരയാട്ട് മീത്തൽ സുരേഷിന്റ വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ ഇന്നലെ വൈകീട്ടോടെയാണ് കണ്ടെത്തിയത്.
വലത് കൈക്കും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കത്തി കൊണ്ടുള്ള മുറിവും, തലയ്ക്ക് കൊടുവാൾ കൊണ്ടു വെട്ടെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷിന്റെ വീട്ടിൽ തേങ്ങയിടാനായി എത്തിയതാണെന്നും എന്താണ് സംഭവിച്ചതെന്നും തനിക്കറിയില്ലെന്നുമാണ് സുരേഷ് പോലീസിനോട് പറഞ്ഞത്.

സുരേഷിന്റെ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. സുരേഷ് ഓട്ടോ ഡ്രൈവറാണ്. സുരേഷിനെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു കാലത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

