തുറയൂർ പഞ്ചായത്ത് ജനതാദൾ എസ് പ്രവർത്തക യോഗം

തുറയൂർ: ജനതാദൾ എസ് പ്രവർത്തക യോഗം മണ്ഡലം പ്രസിഡണ്ട് ദിനേഷ് കാപ്പുങ്കര ഉൽഘാടനം ചെയ്യ്തു. ലക്ഷമണൻ കുന്നുമ്മലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സപ്തംബർ 27 ഭാരത ബന്ദിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരളത്തിൽ എൽ ഡി എഫ് ആഹ്വാനം ചെയ്യ്ത ഹർത്താൽ വിജയിപ്പിക്കുവാനും, നവബർ 7 നു നടക്കുന്ന സഖാവ് അജീഷ് കൊടക്കാട് അനുസ്മരണം വിപുലമായി ആചരിക്കാനും, ഗാന്ധി, ജെ പി , ഡോ. ലോഹ്യ, കേളപ്പജി പക്ഷാചരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ചടങ്ങിൽ കൊടക്കാട് ശ്രീനിവാസൻ , കരീം പുതുക്കുടി, അഷ്റഫ് കോറോത്ത് തുടങ്ങിയവർ സംസാരിച്ചു വിജീഷ് ഈളുവയലിൽ സ്വാഗതവും, സുരേഷ് ബാബു കവണ പൊയിൽ നന്ദിയും പറഞ്ഞു.

