പാലക്കാട് : ദേശീയപാത കല്ലടിക്കോടിനു സമീപം തുപ്പനാട് വളവില്‍ ബസ് മറിഞ്ഞു പതിനഞ്ചോളം യാത്രക്കാര്‍ക്കു പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള ഇതിഹാസ് ബസ് ആണ് അപകടത്തില്‍പെട്ടത്. ആരുടെയും പരുക്കു ഗുരുതരമല്ല. ബസ് വളവില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു