നഗരസഭ 35-ാം വാർഡിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു
കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷൻ്റെ ഭാഗമായി നഗരസഭയിലെ 35-ാം വാർഡിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തി കൗൺസിലർ കെ.കെ. വൈശാഖിൻ്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. വാർഡിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ മാറ്റി പാക്‌ചെയ്തു. ഇനി അത് കയറ്റി അയക്കും ഇനി രണ്ട് പ്രദേശം കൂടി ക്ലീൻ ചെയ്യാനുണ്ട്, അതോടപ്പം തീരമേഖലയിലെ മാലിന്യങ്ങൾ മാറ്റാനുള്ള പ്രവർത്തവും തുടങ്ങുകയാണ്.
മെയ് 30ന് മുൻപായി വാർഡ് പൂർണമായി വൃത്തിയാക്കുകയാണ് ലക്ഷ്യമെന്ന് വൈശാഖ് പറഞ്ഞു. നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൗൺസിലർ പറഞ്ഞു. നിരവധി പേർ പങ്കാളികളായി.


