തിരുവല്ലയിൽ യുവതിയെ തീകൊളുത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടിയപ്പോൾ

https://www.facebook.com/koyilandydiary.koyilandydiary/videos/338946876964026/?t=31
പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിവാഹ അഭ്യര്‍ഥന വീട്ടുകാര്‍ നിരസിച്ചതിനേത്തുടര്ന്നാണ് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്ബനാട് സ്വദേശി അജിന് റെജി മാത്യു എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയായ യുവതിയെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തുവച്ചാണ് സംഭവം. രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍വച്ച് പ്രതി തടഞ്ഞു നിര്‍ത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. കൈയില്‍ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്.തീയാളുന്നത് കണ്ട നാട്ടുകാര്‍ യുവതിയുടെ ശരീരത്തില്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.

പിന്നീട്, ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

