തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവില്‍ പൊലീസിനെ ആക്രമിച്ച് പ്രകോപിപ്പിക്കാനായിരുന്നു ശ്രമം.അത് വിജയിച്ചില്ല. എന്നാല്‍ പോലീസ് അതിക്രമം ആരോപിച്ചാണ് ഹര്‍ത്താല്‍.
ചുടുകട്ടയടക്കം പൊലീസിന് നേരെ പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. കല്ലേറില്‍ ഒരു സ്‌ത്രീക്കും പരിക്കേറ്റു. ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആണ് സംഘര്‍ഷത്തിന് ശ്രമം നടന്നത്. ലാത്തിചാര്‍ജ് ലക്ഷ്യമിട്ടായിരുന്നു പ്രകോപനം.

കലാപത്തിന് ശ്രമിക്കുന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെ ഉള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്തവരെ പിന്നീട് അറസ്റ്റ്ചെയ്തു നീക്കി.

