KOYILANDY DIARY

The Perfect News Portal

തിരഞ്ഞെടുപ്പ് പ്രചാരണം ജനസേവനത്തിലൂടെ; വടകരയില്‍ വിജയപ്രതീക്ഷയില്‍ പി ജയരാജന്‍

വടകര: വടകര മണ്ഡലം പിടിക്കാന്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വടകര മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ച പി ജയരാജന്റെ പ്രചാരണം ഏറെ മുന്നോട്ട് പോയിരിക്കുന്നു. വാഗ്ദാനങ്ങള്‍ മാത്രമല്ല തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കുകയാണ് അദ്ദേഹം.

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനല്‍ ചൂട് കൂടിയതോടെ മണ്ഡലത്തില്‍ കുടിവെളളം എത്താത്ത സ്ഥലങ്ങളില്‍ വെള്ളം എത്തിക്കാന്‍ ഒരു യൂത്ത് ബ്രിഗേഡിന് രൂപം നല്‍കിയിരിക്കുകയാണ് പി ജയരാജന്‍. അടിയന്തരമായി നടത്തേണ്ട ജനക്ഷേമ പ്രവര്‍ത്തനമാണ് കുടിവെള്ളം എത്തിക്കേണ്ടത്. സര്‍ക്കാരും പഞ്ചായത്തും നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്ന് വണ്‍ ഇന്ത്യയ്ക്ക് അനുവദിച്ച്‌ അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കി.

സര്‍ക്കാരാശുപത്രിയിലേക്ക് രക്തം ദാനം ചെയ്യുന്നതയാണ് മറ്റൊരു പ്രവര്‍ത്തനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുന്ന മാര്‍ച്ച്‌ 30ന് തന്റെ ജന്മദേശമായ പാട്യം പഞ്ചായത്തിലെ യുവതി യുവാക്കള്‍ കൂത്തുപറമ്ബ് സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുകയാണ്. ജനസേവനത്തില്‍ ഊന്നിയാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

മുല്ലപ്പള്ളിയുടേത് പാഴായ പത്ത് വര്‍ഷം എന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ജനവികാരം യുഡിഎഫിനെതിരാണ്. മാഹി ബൈപ്പാസ് നിര്‍മാണം വേഗത്തിലാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പമില്ലാതിരുന്ന കക്ഷികളും ജനങ്ങളും ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദള്‍ അടക്കം എല്‍ഡിഎഫിനൊപ്പം ഉണ്ട്. പിണറായി സര്‍ക്കാരിന്‍‍റെ ഭരണനേട്ടങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണം ചെയ്യും. മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസരത്തിലാണ് തിരുവോണ ദിവസം ആര്‍എസ്‌എസ് സംഘം തന്നെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയത്. എല്ലാ അക്രമത്തിന്റെയും സൂത്രധാരന്‍ ഇയാളാണെന്നാണ് അന്ന് അവര്‍ പ്രചരിപ്പിച്ചത്. ആ പ്രചാരണം ഇപ്പോള്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും ലീഗും ഉപയോഗിക്കുകയാണെന്നും ജയരാജന്‍ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *