KOYILANDY DIARY

The Perfect News Portal

തലവരിപണം വാങ്ങുന്നുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷിക്കുo; മുഖ്യമന്ത്രി

തിരുവനന്തപുരം:  സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്  തലവരിപണം വാങ്ങുന്നുണ്ടെങ്കില്‍ അക്കാര്യം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുഖേനയും മറ്റും വന്ന വിവരങ്ങള്‍ വിജിലന്‍സിന് കൈമാറും. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികള്‍ വിജിലന്‍സാണ് അന്വേഷിക്കുന്നത്.

തലവരി പണം വാങ്ങിയതുമായി ബന്ധപെട്ട് നിലവില്‍ പരാതിയൊന്നും ലഭിച്ചില്ല. പ്രതിപക്ഷത്തിന് ഇത്തരത്തില്‍ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതേകുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. അവയും വിജിലന്‍സ് അന്വേഷിക്കും. പിണറായി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പരിയാരം മെഡിക്കല്‍ കോളേജില്‍  ഈ വര്‍ഷം ഫീസ് ഘടനയില്‍ മാറ്റം വരുത്താനാകില്ല. അടുത്ത വര്‍ഷം കോളേജ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതോടെ അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആകുമെന്നും പിണറായി പറഞ്ഞു. പാക്ഭീകര താവളങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടിയെ നിയമസഭ അഭിനന്ദിച്ചു. മുഖ്യമന്ത്രിയാണ് അഭിനന്ദന പ്രമേയം അവതരിപ്പിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *