ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി ഫയർ സ്റ്റേഷന് മിന്നും ജയം


കോഴിക്കോട് വെച്ച് നടന്ന ഫയർഫോഴ്സ് കോഴിക്കോട്, വയനാട് ജില്ലകൾ ഉള്‍പ്പെട്ട ഡ്യൂട്ടി മീറ്റിൽ കൊയിലാണ്ടി സ്റ്റേഷൻ മിന്നും ജയം കൈവരിച്ചു. ഗെയിംസ് ഇനത്തിൽ ബാഡ്മിൻറൺ സിംഗിൾസിൽ ഒന്നാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും, ഫുട്ബോൾ മല്‍സരത്തിൽ റണ്ണേഴ്സ് അപ്പും ആയി വിജയം കൈവരിച്ചു. കൂടാതെ അത്‌ലറ്റിക്സ് ഇനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിക്കാൻ പറ്റി. പരിമിതമായ സേനാംഗങ്ങൾ ജോലി ചെയ്യുന്ന നിലയിൽനിന്നും വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിച്ചത് അഭിമാനമുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ പറഞ്ഞു.




