KOYILANDY DIARY

The Perfect News Portal

ഡോ: പി. കെ. ഷാജിക്ക് ലഭിച്ചത് അർഹയ്ക്കുള്ള അംഗീകാരം

കൊയിലാണ്ടി:> ഹയർസെക്കണ്ടറി വാഭാഗത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹമായ ഡോ: പി. കെ. ഷാജിക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം. പാഠ്യ പാഠ്യേതര രംഗങ്ങളിലെ സർഗ്ഗാത്മകമായ ഇടപെടലിനും സാമൂഹിക പ്രതിബന്ധടേെയാടെ കർമ്മ പദ്ധതികൾ ഏറ്റെടുത്തു നടത്തിയുമാണ് ഇത്തരത്തിലൊരംഗീകാരം ലഭിച്ചിട്ടുള്ളത്. എം. എ. ബിഎഡ്, സെറ്റ് ഫോൽ ബിരുധധാരി. കണണൂർ സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 16 വർഷമായി ഹയർസെക്കണ്ടറി അധ്യാപനായി ജോലിചെയ്യുന്നു.ഇപ്പോൾ കൊയിലാണ്ടി ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ സാമ്പത്തിക ശാസ്ത്ര അധ്യാപനായിജോലിചെയ്യുകയാണ്.

മൈക്രോ ഫിനാൻസ് വുമൺ എംപുവർമെന്റ് എന്ന വിഷയത്തിലാണ് അദ്ധേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ആന്താരാഷ്ട്ര ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിവരുന്നു. പാഠ്യ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 3 ശ്രദ്ധേയമായി ഡോക്യമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ലഹരിവഴികൾ അവശേഷിപ്പിക്കുന്ന അറിയിപ്പുകൾ നാഷണൽ സർവ്വാസ് സ്‌കീമിനു വേണ്ടി വസന്തം വിടർന്ന ചില്കളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമഗ്ര ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കിയ സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ എന്നിവ.ാണ് ഡോക്യമെന്ററികൾ. നാഷണൽ സർവ്വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫാസറായി വൈവിദ്യവും നൂതനവുമായ നിരവധി പധതികൾക്ക് നേതൃത്വം നൽകി.

കൊയിലാണ്ടി എം. എൽ. എ. കെ. ദാസന്റെവിദ്യാഭ്യാസ പധതിയായ ഡീപിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ കോ-ഓഡിനേറ്ററായി ഇപ്പോൾ പ്രവർത്തിച്ച് വരികയും സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി സർഗ്ഗവാരം ലഹരിക്കതിരായി ലഹരിരഹിത കേരളം എന്ന സന്ദേശമുയർത്തി നേർവഴി പദ്ധതി തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾക്ക നേതൃത്വ നൽകുന്നു. കരിയർ ഗൈഡന്റ്‌സ് സംസ്ഥാന പരിശീലകനായി പ്രവർത്തിച്ചുവരുന്നു. കേരളത്തിലുടനീളം കരിയർ & ലൈഫ് മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യ ചെയ്യുന്നു. ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ തയ്യാറാക്കിയ തനതു പദ്ധതി എൽ. സി. ഡി. ലൈഫ്. & കരിയർ ഡിസൈൻ പദ്ധതി ഏറെ ശ്രദ്ധിക്കപ്പെടുന്നു.

Advertisements

കൊലത്തൂർ ഗവ: ഹയർസെക്കണ്ടറി സ്‌കൂളിൽ സാമ്പത്തികശാസ്ത്ര പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ഉപയോഗിച്ച് നടത്തിയ ലഹരിയുടെ സാമ്പത്തിക ശാസ്ത്രം എന്ന കർമ്മ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. സമഗ്ര പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ നടത്തിയ സർവ്വെയിലൂടെ കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾ ഒരു വർഷം 7 കോടി രൂപയോളം ചെലവഴിക്കുന്നു. എന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകൾ കേരള നിയമസഭയിലടക്കം ചർച്ചചെയ്യപ്പെട്ടിരുന്നു. 2008ൽ നടത്തിയ ഈ പദ്ധതി അന്നത്തെ മുഖ്യമന്ത്രി ശ്രീ വി. എസ്. അച്ചുതാനന്ദന്റെയും വിദ്യാഭ്യാസ മന്ത്രി എം. എ. ബേബിയുടെയും പ്രത്യേക അഭിനന്ദനത്തിന് പാത്രമായിരുന്നു.

കൊയിലാണ്ടി ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഡോ: പി. കെ. ഷാജിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്റ്റെപ്പ് – ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടപിലാക്കുന്ന സിവിൽ സർവ്വീസ് പരിശീലന പദ്ധതി ഇപ്പോൾ 4 വർഷം പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ സിവിൽ സർവ്വീസ് പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. 2012ൽ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ. കെ. വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട അറുപതോളം വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നു.
ക്രൂളുകളിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്രിയേറ്റീവ് എക്കണോമിക്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തീവ്രവാദത്തിനെതിരെ ‘അതിജീവനജ്വാല’, ലഹരിക്കെതിരെ ‘ഫൈറ്റ് റ്റുബാക്കോ ഫോർ ബ്രൈറ്റ് റ്റുമാറോ’, ‘മറക്കരുത് മനുഷ്യരാണ് നാം’, ‘അമരം ദീപ്തം’, ‘മലാല ഡ്രാം’ തുടങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.
അധ്യാപക പരിശാലന രംഗത്ത് എസ്. ആർ. ജി. ആയി പ്രവർത്തിച്ചിട്ടുണ്ട്. എസ്. സി. ഇ. ആർ. ടി. പാഠ പിസ്തക സ്‌കോളർഷിപ്പുകളിലും പാഠ്യ പദ്ധതി പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട് കൊയിലാണ്ടി ഗവർമെന്റ് ഗേൾസ് ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം സ്വവവർണ്ണത്തിന്റെ പ്രോഗ്രാം കൺവീനറായും പ്രവർത്തിച്ചു. ഡോ: പി. കെ. ഷാജി അറിയപ്പെടുന്ന ക്വിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ വർഷങ്ങളായി നിരവധി ക്വിസ് മത്സരങങൾക്ക് നേതൃത്വം നൽകി വരുന്നു.

ഗ്രന്ഥശാല പ്രവർത്തന രംഗത്തും സജീവമാണ് ഡോ: പി. കെ. ഷാജി. ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു. ആ സമയത്ത് കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതയായ ബാദുഷ എന്ന വിദ്യാർത്ഥിയെ ദത്തെടുത്തത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായിരുന്നു. സൈമയിൽ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന പരിശീലന വേദിയായ സൈമ എജ്യൂസോണിന്റെ സാരഥിയായിരുന്നു. ഇതിനകം തന്നെ മുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചിട്ടുണ്ട് മാതൃഭൂമി ഇയർബുക്ക് 2016 ന്റെ എക്കണോമിക് ഫോർ സിവിൽ സർവ്വീസ് എക്‌സാം എന്ന ലേഖനം എഴിതിയിട്ടുണ്ട്. ആകാശവാണി കാഷ്വൽ അനൗൺസറായും ജോലി ചെയ്തു. കവി, പ്രഭാഷകൻ, ക്വിസ് മാസ്റ്റർ സംഘാടകൻ, മോട്ടിവേറ്റർ തുടങ്ങി വിവധ മേഘലകളിൽ പ്രതിഭ തെളിയിച്ച ഡോ: ഷാജി “തല തേടുന്ന ഉടലുകൾ” എന്ന കവിതാസമാഹാരം പുറത്തിറക്കുകയുണ്ടായി. ചെങ്ങോട്ടുകാവ് സ്വദേശി പെരിയാലിച്ചൻ കണ്ടി ബാലൻ നായരുടെയും പ്രസന്നയുടെയും മകനാണ് ഷാജി. ഭാര്യ: മേഘ റെയിൽവെയിൽ ജീവനക്കാരിയാണ്. മകൾ ഹര്യ ശങ്കർ, ദേവ് സാഗർ.