ഡോ. ഗോപിനാഥിനെ ആദരിച്ചു

കൊയിലാണ്ടി. അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ദിനത്തിൽ കൊയിലാണ്ടിയിലെ ഡോ. ഗോപിനാഥിനെ ആദരിച്ചു. നാല് പതിറ്റാണ്ടായി ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്ന ശിശുരോഗ വിദഗ്ദത്തനാണ് അദ്ധേഹം. ചടങ്ങിൽ ബാലൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു, കെ. സുധാകരൻ, എൻ. ചന്ദ്രശേഖരൻ, കെ. വിനോദ് കുമാർ, എൻ. ഗോപിനാഥ്, വി.ടി. അബ്ദുറഹിമാർ തുടങ്ങിയവർ സംസാരിച്ചു.

