KOYILANDY DIARY

The Perfect News Portal

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തലശ്ശേരി ഡിപ്പോ ഉപരോധിച്ചു

നാദാപുരം: പതിനൊന്ന് വര്‍ഷമായി സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തലശ്ശേരി ഡിപ്പോ ഉപരോധിച്ചു. ഒരാഴ്ചക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രദീപന്റെ ഉറപ്പില്‍ ഉപരോധ സമരം പിന്‍വലിച്ചു.

തലശ്ശേരി-വളയം വളയം-കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി.ബസാണ് രണ്ട് മാസം മുമ്പ് നിര്‍ത്തിവെച്ചത്. ഇതോടെ മലയോരത്ത് യാത്രാപ്രശ്‌നം രൂക്ഷമായിരുന്നു. നിരവധി തവണപരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധിക്യതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഉപരോധ സമരവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ.പി.രാജന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഷാജി അധ്യക്ഷതവഹിച്ചു. കെ.പി. പ്രതീഷ്, പി.പി. ജിനീഷ്, പി.പി. നിധീഷ്, എ.കെ. രവീന്ദ്രന്‍, വി.കെ. രവീന്ദ്രന്‍, പി.പി. രാജേഷ്, എം. നിഗേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *