KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പിന് ആവേശകരമായ തുടക്കം

പേരാമ്പ്ര > ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പിന് മുതുകാട്ടുള്ള പ്ളാന്റേഷന്‍ ഗവ. ഹൈസ്കൂളില്‍ ആവേശകരമായ തുടക്കം. ക്യാമ്പ് സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രായത്തിന്റെ യുവത്വംകൊണ്ട് മാത്രമല്ല, രാഷ്ട്രീയത്തിലെ യുവത്വവും ചാലനാത്മകതയുംകൊണ്ടുകൂടിയാണ് ഡിവൈഎഫ്ഐ കേരള ജനതയുടെ മനസ്സില്‍ ഇടംനേടിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ക്യാമ്പിനെ അഭിവാദ്യം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി നിഖില്‍, ട്രഷറര്‍ വി വസീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എല്‍ ജി ലിജീഷ്, പി ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ സുനില്‍ സ്വാഗതവും ബ്ളോക്ക് സെക്രട്ടറി പി കെ അജീഷ് നന്ദിയും പറഞ്ഞു. വായ്പ്പാട്ട് നാട്യസംഘം പേരാമ്പ്ര അവതരിപ്പിച്ച നാടന്‍ കലാമേളയും അരങ്ങേറി.

ശനിയാഴ്ച മാക്സിയന്‍ ദര്‍ശനം എന്ന വിഷയത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാഗേഷ് എംപിയും വര്‍ത്തമാനകാല സാഹചര്യങ്ങളും വര്‍ഗീയതും എന്ന വിഷയത്തില്‍ ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം റെജി സഖറിയയും ആഗോളവല്‍ക്കരണ കാലത്തെ യുവത്വം എന്ന വിഷയത്തില്‍ ബെഫി കേന്ദ്ര കമ്മിറ്റിയംഗം വെങ്കിടേഷും ക്ളാസ് നയിക്കും. ആള്‍ദൈവങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടി രാജീവന്‍ മേമുണ്ട അവതരിപ്പിക്കുന്ന ദിവ്യാത്ഭുത അനാവരണവും നടക്കും.

Advertisements
Share news