KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ ആരംഭിച്ച ‘മാനുഷം’ രക്തദാന പദ്ധതി രാജ്യത്തിന്‌ മാതൃക പിണറായി വിജയന്‍

തിരുവനന്തപുരം > മാനുഷം എന്ന പേരില്‍ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതും മാതൃകാ പരവുമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ലോഞ്ചിംഗ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം പേര്‍ക്ക് മൊബൈല്‍ ആപ്ളിക്കേഷനിലൂടെ രക്തം നല്‍കാനായി.

കേരളത്തിലെ ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്യുന്ന സംഘടനയ്ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ് ഓരോ വര്‍ഷവും ലഭിക്കുന്നത് ഡിവൈഎഫ്ഐയ്ക്കാണ്. പൊതുജനങ്ങള്‍ക്കും, ആശുപത്രികള്‍ക്കും, മൊബൈല്‍ ആപ്ളിക്കേഷനിലെ അംഗങ്ങളെ രക്തം ആവശ്യം വരുന്ന ഘട്ടത്തില്‍ സ്വതന്ത്രമായി ബന്ധപ്പെടാന്‍ കഴിയുന്ന തരത്തിലാണ് മാനുഷം ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. പതിനായിരത്തില്‍ അധികം അംഗങ്ങളടങ്ങിയതാണ് ‘മാനുഷം. അംഗങ്ങളുടെ എണ്ണം 25000ത്തിലേറെ ആക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാതെ വലയുന്നവര്‍ക്ക് ഡിവൈഎഫ്ഐ നല്‍കുന്ന മഹത്തായ ഈ സേവനം കൂടുതല്‍ വ്യാപകമാക്കേതുണ്ടെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.