KOYILANDY DIARY

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവത്തിന് 28ന് തിരി തെളിയും

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ തിരിതെളിയും. ഒരു ദശാബ്ദത്തിനു ശേഷം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിലെത്തുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തോടുകൂടി അതിനെ എതിരേല്‍ക്കുന്നതോടൊപ്പം ഭാവ-രാഗ-താള സമന്വിതമായ ആ പഞ്ചദിനരാത്രങ്ങള്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും. കലോത്സവ ചരിത്രത്തിലാദ്യമായി കലാ സാംസ്‌ക്കാരിക വേദിക്ക് തുടക്കം  കുറിക്കുകയാണ്.

ഡിസംബര്‍ 28, 29, 30, 31, ജനുവരി 1 എന്നീ തിയ്യതികളിലായാണ് കലോത്സവം നടക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനാറോളം വേദികളിലായി 5 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ നാലായിരത്തോളം കലാ കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ വിജയത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിളംബരജാഥകളും, മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി നിരവധി സബ്ബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

1.ആതിര (ബോയ്‌സ് എച്ച്.എസ്.എസ്),  2. മയൂഖം (സ്റ്റേഡിയം ഗ്രൗണ്ട്),  3. ബാന്‍സുരി (ആന്തട്ട ജി.യു.പി.എസ്),  4. സാത്രിയ (മാപ്പിള എച്ച്.എസ്.എസ്,  5.രൂപകം (പന്തലായനി യു.പി.എസ്),  6.മൈലാഞ്ചി (പഴയ ബസ്റ്റാന്റിന്‌ പിന്‍ വശം),  7.പഞ്ചാരി (കൊരയങ്ങാട് ക്ഷേത്ര ഗ്രൗണ്ട്),  8. ബിലഹരി (കോതമംഗലം ജി.എല്‍.പി.എസ്),  9.സൂര്യകാന്തം (പഴയ ചിത്രാ ടാക്കീസിന് സമീപം),  10. ഐ.സി.എസ്.സ്‌കൂള്‍ ഓഡിറ്റോറിയം,  11.ഐ.സി.എസ്.സ്‌കൂള്‍ ഓഡിറ്റോറിയം,  12.ഐ.സി.എസ്.സ്‌കൂള്‍ ഓഡിറ്റോറിയം,  13.ഐ.സി.എസ്.സ്‌കൂള്‍ ഓഡിറ്റോറിയം,   14.ബി.ആര്‍.സി.ഹാള്‍ (ബോയ്‌സ് എച്ച്.എസ്.എസ്),  15. വി.എച്ച്.എസ്.ഇ ഓഡിറ്റോറിയം (ബോയ്‌സ് എച്ച്.എസ്.എസ്),  16. പൊയില്‍ക്കാവ് ഹൈസ്‌ക്കൂള്‍ തുടങ്ങിയവയാണ് പരിപാടി നടക്കുന്ന വേദികള്‍.

Advertisements