KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളന പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു

കന്യാകുമാരി > ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ നാഗര്‍കോവിലില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരുടെ കൈയില്‍നിന്ന് പൊലീസ് പതാക പിടിച്ചുവാങ്ങി. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയാണ് പൊലീസ് തടഞ്ഞത്. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ലെന്നും  പൊലീസ് ആവശ്യപ്പെട്ടു.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍വെച്ചാണ് ഡിവൈഎഫ്ഐയുടെ പതാകജാഥ തടഞ്ഞത്. ബിജെപിയുടെ ഇടപെടലാണ് പൊലീസ് നടപടിയ്ക്ക് പിന്നിലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കന്യാകുമാരിയിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ ജാഥ ഉദ്ഘാടനം ചെയ്ത എം എ ബേബി രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയ്ക്കും സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി എം സ്വരാജും തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്നാണ് ജാഥയ്ക്കുനേരെ പൊലീസിനെ ഉപയോഗിച്ച് ബിജെപി അതിക്രമം നടത്തിയതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

riyas

പൊലീസ് വാഹനം ഉപയോഗിച്ച് ജാഥ തടഞ്ഞ പൊലീസ് പ്രവര്‍ത്തകരുടെ കയ്യില്‍നിന്ന് പതാക പിടിച്ചുവാങ്ങാനുള്ള ശ്രമവും നടത്തി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടതോടെ ഏറെ നേരത്തെ സംഘര്‍ഷ സമാനമായ സാഹചര്യത്തിനുശേഷം പൊലീസ് ജാഥ തുടരാന്‍ അനുവദിച്ചു. എന്നാല്‍ വലിയ സന്നാഹവുമായി പൊലീസ് ജാഥയ്ക്കൊപ്പം തുടരുകയാണ്. എത്ര വലിയ ഭീഷണി ഉയര്‍ത്തിയാലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പതാകയേന്തിതന്നെ ജാഥ നടത്തുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *