ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹി> ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശര്‍മ എന്നയാളാണ് തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഗുളികകള്‍ കഴിച്ചശേഷം തോര്‍ത്തുമുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സഹതടവുകാര്‍ തന്നെ മര്‍ദിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
കേസിലെ മുഖ്യപ്രതി രാംസിങ് ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. 2012ലാണ് കേസിനാസ്പദമായ സംഭവം. ഓടുന്ന ബസില്‍വെച്ച് വിനയ് ശര്‍മ ഉള്‍പ്പെടെയുള്ള നാലുപേര്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന നിര്‍ഭയയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചു. കേസില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്.

