ട്രാഫിക് ബോധവൽക്കരണ പദയാത്ര നടത്തി

കൊയിലാണ്ടി : പോലീസ് ട്രാഫിക് യൂണിറ്റ് സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവൽക്കരണ പദയാത്ര ഡി.വൈ.എസ്.പി. ജൈസൺ കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് മേൽപാലത്തിന് സമീപം നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. യാത്ര പൊയിൽകാവ് ഹയർസെക്കണ്ടറി സ്കൂളിൽ അവസാനിച്ചു. എസ്.പി.സി.കൾക്കുള്ള ഉപഹാരം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ വിതരണം ചെയ്തു. ട്രാഫിക് എസ്. ഐ. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
