ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുന്ന നോഹയ്ക്കായി സ്നേഹദീപം തെളിയിച്ചു
പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുന്ന നോഹ നിർമ്മൽ ടോമിൻ്റെ വീട്ടിൽ ഉണ്ണിക്കുന്നിലെ ന്യൂലൈഫിൻ്റെ നേതൃത്വത്തിൽ സ്നേഹ ദീപം തെളിയിച്ചു. നോഹയുടെ മാതാപിതാക്കളും സഹോദരങ്ങളും ന്യൂലൈഫ് ഭാരവാഹികളും പങ്കാളികളായി.

400 മീറ്റർ പുരുഷ വിഭാഗം റിലേമത്സരത്തിലാണ് നോഹ ടോക്യോ ഒളിമ്പിക്സിൽ ട്രാക്കിലിറങ്ങുന്നത്. പൂഴിത്തോട് മാവട്ടം തൈക്കടുപ്പിൽ ടോമിച്ചൻ്റെയും ആലിസ് ലിയുടേയും അഞ്ചുമക്കളിൽ രണ്ടാമനാണ് നോഹ. പേരാമ്പ്ര മരുതേരി റോഡിലെ പുതിയ വീട്ടിലാണ് ഇപ്പോൾ താമസം. ഒളിമ്പിക്സിലെ നോഹയുടെ മിന്നുന്ന പ്രകടനം കാണാനായി കാത്തിരിക്കുകയാണ് കുടുംബവും നാടും.

