ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു
കൊയിലാണ്ടി: അരിക്കുളം. ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. സി.പിഐ(എം) കാരയാട് ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമവാർഷികം സമുചിതമായി ആചരിച്ചു. കാലത്ത് അഭിലാഷിൻ്റെ ഛായചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയശേഷം നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എ.സി. ബാലകൃഷ്ണൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി വി.എം. ഉണ്ണി. കെ.കെ. സതീഷ് ബാബു, സി.കെ. നാരായണൻ മാസ്റ്റർ, സുബോധ് കെ.ആർ

