ടി എം കുഞ്ഞിരാമൻ നായർ പ്രഭാത് എൻഡോവ്മെൻറ് സി.കെ.ജി.എം.എച്ച്.എസ്.എസ്. ലൈബ്രറിക്ക്

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ പേരിൽ സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റിന്റെ പ്രഥമ പുരസ്കാരത്തിന് സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയെ തെരഞ്ഞെടുത്തു. ദീർഘകാലം ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടായി ടി.എം. കുഞ്ഞിരാമൻ നായർ പ്രവർത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ നാലാം ചരമവാർഷികദിനമായ ആഗസ്റ്റ് 26 ന് കാലത്ത് 10 മണിക്ക് സ്കൂൾഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഇ.കെ. വിജയൻ എം.എൽ.എ. എൻഡോവ്മെന്റ് സ്കൂൾ അധികൃതർക്ക് കൈമാറും. രാത്രി 7 മണിക്ക് നടക്കുന്ന അനുസ്മരണ പ്രഭാഷണത്തിൽ സിപിഐ നേതാവും മുൻ റവന്യു വകുപ്പ് മന്ത്രിയമായ കെ. ഇ. ഇസ്മയിൽ സംസാരിക്കും.


