ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്. വാജ്‌പേയ് സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് 1967ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.
ദീര്‍ഘകാലമായി മറവിരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 15-ആം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.70 കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ജോര്‍ജ് ഫര്‍ണാണ്ടസ്.

