KOYILANDY DIARY.COM

The Perfect News Portal

ജൈവ വൈവിധ്യ ദേശീയ സെമിനാര്‍ തുടങ്ങി

കൊയിലാണ്ടി; ഹരിത-ധവള വിപ്ലവങ്ങള്‍ താറുമാറാക്കിക്കളഞ്ഞ ഭക്ഷ്യ-തൊഴില്‍ സ്വയം പര്യാപ്തയെ തിരിച്ചു പിടിക്കാന്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പൂക്കാട് നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ലാഭേച്ഛയില്ലാതെ നാടന്‍വിത്തുകള്‍ കൈമാറിയും, നാട്ടറിവുകള്‍ പങ്കിട്ടും, നാടന്‍ കന്നുകാലികളെ പരിപാലിച്ചും, നാട്ടു ചന്തകളെ പുനരുജ്ജീവിപ്പിച്ചും, സാമൂഹ്യജീവിതം പുന:ക്രമീകരിച്ചില്ലെങ്കില്‍ വിഷലിപ്ത ഭക്ഷണം കഴിച്ച് മനുഷ്യകുലമൊന്നടങ്കം രോഗഗ്രസ്തമായിത്തീരുമെന്നും സെമിനാര്‍ മുന്നറിയിപ്പ് നല്‍കി.
വെച്ചൂര്‍ കണ്‍സെര്‍വേഷന്‍ ട്രസ്റ്റും കാസര്‍ഗോഡ് കാറ്റില്‍ബ്രീഡേഴ്‌സ് അസോസിയേഷനും സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച മാട്ടുപ്പൊങ്കല്‍ 2018 ഡോ.ലത (മണ്ണുത്തി വെറ്റിനറി കോളജ്) ഉദ്ഘാടനം ചെയ്തു. വയോശ്രേഷ്ഠ സമ്മാന്‍ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ഉപഹാരസമര്‍പ്പണം നടത്തി ആദരിച്ചു. അഡ്വ.മുരളീധരന്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷനായിരുന്നു.
ഡോ.ശോശാമ്മ ഐപ്പ്, ഡോ.എ.സി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ജനറൽ
കണ്‍വീനര്‍ കെ.പി.ഉണ്ണിഗോപാലന്‍ സ്വാഗതവും, ടി.വി.രാജന്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക ജൈവ വൈവിധ്യ കന്നുകാലി പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *