KOYILANDY DIARY.COM

The Perfect News Portal

ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയ

തിരുവനന്തപുരം > ഫയര്‍ഫോഴ്സ് മേധാവിസ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് മാഫിയയെ സഹായിക്കാന്‍. ഫ്ളാറ്റ് ഉടമകളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമായാണ് ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനമാറ്റം. ഫ്ളാറ്റ് മാഫിയയുടെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതായിരുന്നു ഫയര്‍ഫോഴ്സ് മേധാവിയായി ജേക്കബ് തോമസ് സ്ഥാനമേറ്റപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍. നിലവിലുള്ള ഫ്ളാറ്റ് സമുച്ചയങ്ങളും നിര്‍മാണത്തിലിരിക്കുന്നവയും ഫയര്‍ഫോഴ്സിന്റെ നിബന്ധനകള്‍ പാലിച്ചിരുന്നില്ല. ഇതിനെതിരെ ജേക്കബ് തോമസ് ശക്തമായ നിലപാടെടുത്തു. ഇതിന്റെ പകപോക്കല്‍കൂടിയാണ് തരംതാഴ്ത്തുന്നതരത്തില്‍ സ്ഥാനം തെറിപ്പിച്ചുള്ള സര്‍ക്കാര്‍നടപടി.

Share news