KOYILANDY DIARY

The Perfect News Portal

ജൂലായ് 29-ന് നഗരത്തില്‍ ശുചീകരണയജ്ഞം

കോഴിക്കോട്: ജൂലായ് 29-ന് നഗരത്തില്‍ ശുചീകരണയജ്ഞം നടത്തും. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, എന്‍.സി.സി., എന്‍.എസ്.എസ്. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണം.

അടിയന്തരമായി ശുചീകരണം നടത്തേണ്ട കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടങ്ങളിലെ മാലിന്യം നീക്കംചെയ്യും. ശുചീകരണ പരിപാടി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കളക്ടര്‍ യു.വി. ജോസ് പങ്കെടുത്തു.

കൗണ്‍സിലര്‍മാര്‍ക്ക് പുറമെ, രാഷ്ട്രീയസംഘടനകള്‍, യൂണിയനുകള്‍, ക്ലബ്ബുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടായിരത്തോളം സന്നദ്ധപ്രവര്‍ത്തകരെ ശുചീകരണ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതായി ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അറിയിച്ചു.

Advertisements

കനോലി കനാലില്‍ പലയിടങ്ങളിലായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യും. സൗത്ത് ബീച്ച്, കാമ്പുറം ബീച്ച്, ചാമുണ്ഡി വളപ്പ് തുടങ്ങിയ ഇടങ്ങളും ഉള്‍പ്പെടുത്തും. ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കും. ജൈവമാലിന്യങ്ങള്‍ ഞെളിയന്‍ പറമ്പില്‍ സംസ്‌കരിക്കും. അജൈവ മാലിന്യങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന് കീഴിലുള്ള ‘നിറവ്’ ഏറ്റെടുക്കും. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയീ ജോഷി, ജില്ലാ അഗ്നിശമനസേനാ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *