ജി. എൻ. ചെറുവാടിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായിരുന്ന ജി.എം ചെറുവാടിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ അമുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
ഗോവിന്ദൻ മാസ്റ്റർ, എം. നാരായണൻ മാസ്റ്റർ, സി. വി. ബാലകൃഷ്ണൻ, എൻ. വി. ബാലകൃഷ്ണൻ, വി. കെ. മുകുന്ദൻ, ടി. ദാമോദരൻ, യു. കെ. രാഘവൻ മാസ്റ്റർ, പി. സുധാകരൻ മാസ്റ്റർ, വി. കെ. രവി, വേലായുധൻ മാസ്റ്റർ, മധു ശ്രീശൈലം, സഫീല പുനത്തിൽ, എ. സുരേഷ്, കുട്ടികൃഷ്ണൻ, പി. വേണു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻ. വി. മുരളി അനുശോചന പ്രമേയം അവതരിപ്പിച്ചു. അജയൻ എം. എം. സ്വാഗതം പറഞ്ഞു.

