ജിഷ വധക്കേസ്; അമീറുള്ളിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുള്ളിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന ഇന്നും തുടരും. 195 സാക്ഷികളുടെ പട്ടികയും 125 രേഖകളും, ആക്രമണത്തിനുപയോഗിച്ച ആയുധം അടക്കമുള്ള 75 തൊണ്ടി മുതലും കോടതി പരിശോധിക്കുന്നുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷണന് ഹാജരാകും.
കൊലപാതകം നടത്തിയത് അമീറുല്‍ അല്ലെന്നും സുഹൃത്താണ് അത് നടത്തിയതെന്നും പറഞ്ഞുകൊണ്ട് സഹോദരന് രംഗത്ത് വന്നിരുന്നു. യഥാര്‍ഥ പ്രതിയാണോ ഇതെന്ന് സംശയിക്കുന്നതായി ആംഗ്ലോ ഇന്ത്യന്‍ എംപി റിച്ചാര്‍ഡ് ഹേയും പറഞ്ഞിരുന്നു. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റം ഒഴിവാക്കി സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും അമീറുള്ളിന് ജാമ്യം ലഭിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് മലയാളി സമൂഹം.

