KOYILANDY DIARY

The Perfect News Portal

അധ്യാപികയും രണ്ടു മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: അധ്യാപികയും രണ്ടു മക്കളും പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ജിഷാമോള്‍ കെ.മാണി (36), മൂത്ത മകള്‍ അന്ന (11) മകന്‍ ആല്‍ബര്‍ട്ട് (11 മാസം) എന്നിവരാണ് മരിച്ചത്.

ആല്‍ബര്‍ട്ട് ശ്വാസംമുട്ടിയുമാണു മരിച്ചത്. ഭര്‍ത്താവ് ലിജോയും രണ്ടാമത്തെ മകന്‍ അലനും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പതിവുപോലെ രാവിലെ ജിഷയും രണ്ടുമക്കളും ഉണരാതിരുന്നപ്പോള്‍ ലിജോ വാതിലില്‍ മുട്ടിനോക്കി. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അസ്വാഭാവികത തോന്നിയപ്പോള്‍ ലിജോ ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ചു. വാതില്‍ തളളി തുറന്ന് നോക്കിയപ്പോള്‍ പൊള്ളലേറ്റ നിലയില്‍ ജിഷയെയും അന്നയെയും കണ്ടെത്തി. അന്നയും ആല്‍ബര്‍ട്ടും മരിച്ചിരുന്നു. മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ ജിഷയും മരിച്ചു.
ഏതാനും മാസം മുന്‍പാണ് പുതിയ വീട്ടിലേക്കു ലിജോയും കുടുംബവും താമസം മാറിയത്. തേലക്കാട് ഗ്രെയ്സ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് അന്ന. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വെട്ടത്തൂര്‍ സെന്റ് ജോസ്ഫ്സ് ദേവാലയത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *