KOYILANDY DIARY

The Perfect News Portal

ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന

കൊച്ചി> പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. അസം സ്വദേശിയായ അമിയൂര്‍ ഇസ്ളാം എന്നയാളെ കൊച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. പ്രതി ഇയാള്‍ തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നാല് സുഹൃത്തുക്കളും പിടിയിലാണ്. അസം സ്വദേശി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സംശയിക്കുന്നു. ഇയാള്‍ ജിഷയുടെ പഴയ സുഹൃത്താണ്. ജിഷയുടെ ഫോണിലേക്ക് ഇയാളുടെ ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്.

പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പാണ് കേസില്‍  വഴിത്തിരിവായത്. ഈ ചെരുപ്പില്‍ ജിഷയുടെ രക്തം പറ്റിയിരുന്നു. കൂടാതെ സിമന്റ ുമുണ്ടായിരുന്നു. അതിനാല്‍ നിര്‍മ്മാണതൊഴിലാളിയാകാം പ്രതിയെന്ന് സംശയിച്ചു.

ചെരുപ്പ് കടക്കാരന്റെ മൊഴിയും നിര്‍ണായകമായി ചെരുപ്പ് തന്റെ കടയില്‍നിന്നും വിറ്റതാണെന്നും വാങ്ങിയ  ആളുടെ രൂപവും ഇയാള്‍ മൊഴി നല്‍കി.

Advertisements

കൂടാതെ കൊല്ലപ്പെട്ട ദിവസം ജിഷ ഒരു സ്റ്റുഡിയോയിലെത്തി ഫോട്ടോ എടുപ്പിച്ചിരുന്നു. ഒരാളുടെ ബൈക്കിലാണ് ജിഷ എത്തിയത്. ജോലിക്ക് അപേക്ഷിക്കാന്‍ എന്ന് ആവശ്യപ്പെട്ടാണ് ഫോട്ടോ എടുപ്പിച്ചത്. എന്നാല്‍ അപേക്ഷയില്‍ നല്‍കുന്ന വിധമുള്ള ഫോഗട്ടായല്ല എടുപ്പിച്ചത്.  സ്റ്റുഡിയോയിലെത്തുന്നതിന് മുമ്പ് ജിഷ ബ്യൂട്ടി പാര്‍ലറിലും പോയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണം 95 ശതമാനവും പൂര്‍ത്തിയായെന്ന് കരുതാമെന്നാണ് അന്വേഷണവൃന്ദം പറയുനവനത്. എന്നാല്‍ പ്രതിയാണ് പിടിയിലായതെന്ന് വ്യക്തമാകാന്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി കാത്തിരിക്കുയാണ് പൊലീസ്. ഇയാളുടെ ഡിഎന്‍എയും രക്തവും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ജിഷയെ പിന്തുടരുന്നയാള്‍ ഇയാള്‍ തന്നെയാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനുശേഷമായിരിക്കും പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തുന്നതും മറ്റും.രണ്ടു ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൃത്യ നിര്‍വ്വഹണത്തിന് ശേഷം അസമിലേക്ക് കടന്ന ഇയാള്‍ വീണ്ടും തിരിച്ചെത്തിയതായാണ് പറയുന്നത്.