KOYILANDY DIARY

The Perfect News Portal

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍

പത്തനംതിട്ട: മുമ്പ്ശബരിമലയില്‍ പ്രക്ഷോഭത്തനിറങ്ങി അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പാര്‍പ്പിച്ചതുകൊട്ടാരക്കര സബ് ജയിലില്‍ ആയിരുന്നു. ആ സബ് ജയിലിലേക്ക് വീണ്ടുമെത്തി അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. റാന്നി ഗ്രാമ ന്യായാലയ കോടതി ജഡ്ജി അവധി ആയതിനാലാണ് തിരുവല്ലയില്‍ ഹാജരാക്കിയത്. രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി.

ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് റെസ്റ്റ്ഹൗസില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്നായിരുന്നു നടപടി. മാസപൂജയ്ക്കു ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്ബയില്‍ വിശ്വാസികള്‍ തടഞ്ഞതിനിടെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി ഇക്കഴിഞ്ഞ ശനിയാഴ്ച റദ്ദാക്കിയിരുന്നു.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി ഗ്രാമ ന്യായാലയത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമ ന്യായാധികാരിയാണു ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണു ജാമ്യം അനുവദിച്ചിരുന്നത്. പമ്ബ പൊലീസില്‍ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പൊലീസിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയിലാണ് ഒപ്പിട്ടിരുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച ഒപ്പിട്ടിരുന്നില്ല. ഇതാണ് ജാമ്യം റദ്ദാക്കാനിടയാക്കിയത്.

Advertisements

നേരത്തെ മാസപൂജയ്ക്കു ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകളെ പമ്ബയില്‍ വിശ്വാസികള്‍ തടഞ്ഞതിനിടെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം കോടതി ഇക്കഴിഞ്ഞ ശനിയാഴ്ച റദ്ദാക്കിയിരുന്നു. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നാണ് രാഹുല്‍ ഈശ്വര്‍ മുമ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തു. പിന്നീട് തിരുവനന്തപുരത്തെത്തി അറസ്റ്റു ചെയ്യുകയും ചെയ്തു. അന്ന് രാഹുലിന് ജാമ്യം ലഭിക്കുകയുണ്ടായി. ഈ കേസില്‍ നിന്നം തലയൂരിയതിന് ശേഷമാണ് ഇപ്പോള്‍ രാഹുലിനെ വീണ്ടും ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്തത്.

അതിനിടെ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം രംഗത്തെത്തിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്ന് പറഞ്ഞ് തന്ത്രി കുടുംബം തള്ളിപ്പറയുന്ന അവസ്ഥയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *