KOYILANDY DIARY

The Perfect News Portal

ജവഹര്‍ ബാലജനവേദി പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ദേശീയ ചരിത്രത്തെയും നേതാക്കളെയും വികലമാക്കാന്‍ ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ ബോധമുള്ളവരായി കുട്ടികള്‍ വളര്‍ന്ന് വരാന്‍ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ജവഹര്‍ ബാലജനവേദി പേരാമ്പ്ര ബ്ലോക്ക്തല പരിശീലന ക്യാമ്പ്‌ ഊഞ്ഞാല്‍ 2017 പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ ടി.വി. മുരളി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ചെയര്‍മാന്‍ കെ. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ്, ജില്ല പ്രസിഡന്റ് ഋത്വിക് വിഷ്ണു, ബ്ലോക്ക് ചെയര്‍പേഴ്സണ്‍ ഒ.സി. ലീന, കെ.സി. കാവ്യ, ജി.കെ അശ്വജിത്ത്, ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, പി.കെ. രാഗേഷ്, എന്‍.പി. വിജയന്‍, ജിതേഷ് മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ക്ലാസ്സുകളില്‍ യെസ് ഐ കാന്‍ എന്ന വിഷയത്തില്‍ അനില്‍ പരപ്പനങ്ങാടിയും കൂട്ടുകാര്‍ക്കൊപ്പം എന്ന പരിപാടിയില്‍ ഡെന്നീസ് ഇളംപുരയിടത്തിലും ക്ലാസെടുത്തു. ബ്ലോക്കിന്റെ വിവധഭാഗങ്ങളില്‍ നിന്നായി മുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Advertisements

വൈകിട്ട് നടന്ന സമാപന സമ്മേളനം ജവഹര്‍ ബാലജനവേദി സംസ്ഥാന കോഡിനേറ്റര്‍ പി.എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ വിജയികളെ സംസ്ഥാന വൈസ് ചെയര്‍മാന്‍ പി. ഷമീര്‍ ഉപഹാരം നല്‍കി ആദരിച്ചു. പി.എം. പ്രകാശന്‍, എസ്. സുനന്ദ്, മോഹന്‍ദാസ് ഓണിയില്‍, രാജ് കിരണ്‍, വി.ടി. സൂരജ്, നാരായണി വിനോദ്, ശ്രീജ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും പാലേരി ടൗണില്‍ ബാലജന റാലിയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *