KOYILANDY DIARY

The Perfect News Portal

ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി :  തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. തമിഴ്നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമർപ്പിച്ച മാനനഷ്ടകേസുകള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയായ താങ്കള്‍ വിമർശനങ്ങളെ നേരിടണം.  അപകീർത്തി കേസുകള്‍ക്ക് വേണ്ടി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്നാടെന്നും കോടതി വിമർശിച്ചു. തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് വിജയകാന്തിനെതിരെയുള്ള അപകീർത്തി കേസിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 200ഓളം അപകീർത്തി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജയലളിതക്കും സർക്കാറിനുമെതിരെ വിജയകാന്ത് നടത്തിയ അപകീർത്തി പരാമര്‍ശങ്ങളില്‍ 28 കേസുകളാണുണ്ടായിരുന്നത്. ചെന്നൈയിലെ വെള്ളപ്പൊക്കം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ജയലളിത സര്‍ക്കാർ പരാജയപ്പെട്ടെവെന്നും വെള്ളപൊക്കം സൃഷ്ടിച്ചത് സർക്കാരാണെന്നുമുള്ള വിജയകാന്തിന്റെ വിമർശത്തിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്.

Advertisements