ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം 2017-18 പദ്ധതി പ്രകാരം ശുദ്ധജല മത്സ്യകുഞ്ഞ് വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ എൻ.കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ, കൗൺസിലർ അഡ്വ; കെ. വിജയൻ എന്നിവർ പങ്കെടുത്തു.
