ജനകീയ ജൈവ പച്ചക്കറി കൃഷി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : ജനകീയ ജൈവ പച്ചക്കറി കൃഷി കൊയിലാണ്ടി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി കർഷക ഭവനിൽ നടന്ന ശിൽപശാല മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി. ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ജൈവ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവമ്പാടി കൃഷി ഓഫീസർ പ്രകാശൻ ക്ലാസ്സെടുത്തു. കർഷകസംഘം ഏരിയാ സെക്രട്ടറി എ. എം. സുഗതൻ സ്വാഗതം പറഞ്ഞു.
