KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി പഞ്ചായത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

കൊയിലാണ്ടി:  ഓണത്തിന് മുമ്പായി ചേമഞ്ചേരി പഞ്ചായത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു.
പെൻഷൻ വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശീ.അശോകൻ കോട്ട് നിർവ്വഹിച്ചു.  3000 രൂപ മുതൽ 15000 രൂപ വരെയാണ് പലർക്കും ലഭിക്കുക.
ഉമ്മൻചാണ്ടി സർക്കാർ ബാക്കി വെച്ച പെൻഷൻ ഉൾപ്പെടെ ഇപ്പോൾ  വിതരണം ചെയ്യുകയാണ്. സെപ്തംബർ മാസത്തെ അഡ്വാൻസ് പെൻഷൻ കൂടി ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്‌. ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സെക്രട്ടറി ധനഞ്ജയ്, എൻ സാമിക്കുട്ടി,  മറ്റുജനപ്രതിനിധികൾ എന്നിവർ സമീപം.

Share news