ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നു പുലർച്ചെ 1.45 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ഗേറ്റിനടുത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്.
തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കണ്ണൂരിൽ നിന്നും തമിഴ്നാട്ടിലെ ജോ ലാർപേട്ടയിലെക്ക് റെയിൽവെ ടൂൾസ് ഉപകരണങ്ങളുമാായി പോവുകയിരുന്നു ട്രെയിൻ .
അഞ്ചോളം ബോഗികളാണ് ഉണ്ടായിരുന്നത്. പിറകിലെ ബോഗികളുടെ കൊളുത്ത് വിട്ട് പോയതാണ് പാളം തെറ്റാൻ കാരണമെന്ന് പറയുന്നു. പാലക്കാട് നിന്ന് അസ്റ്റന്റ് എഞ്ചിനീയർ ചൗധരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമെത്തിയാണ് പാളം തെറ്റിയ ചക്രങ്ങൾ നേരെയാക്കിയത്.
അപകടത്തെതുടർന്ന് നിരവധി സ്ലിപ്പറുകൾ തകർന്നിട്ടുണ്ട്.

പുല

