ചെമ്പാവ് നാടക മത്സരം സമാപിച്ചു
കൊയിലാണ്ടി: ചെമ്പാവ് കലാ-സാംസ്കാരിക വേദി നടേരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക മത്സരം സമാപിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ പുരസ്കാരങ്ങള്‍ നല്കി ആദരിക്കുകയും പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.
നാടക – ചലചിത്ര നടന് മുഹമ്മദ് പേരാമ്പ്ര പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാധ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിജു, സിനിമ സംവിധായകന് ബിനീഷ് ആരാധ്യ, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ വി.പി. ശേഖരന്, ആര്.കെ. അനില്‍ കുമാര്‍, പി.എം. ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ പതി ഫോക്ക് അക്കാദമി, ചാലക്കുടി അവതരിപ്പിച്ച പകര്‍ന്നാട്ടം അവാര്‍ഡ് നിശയും നടന്നു.

