ചെങ്ങോട്ടുകാവ് കടല്‍ക്ഷോഭം രൂക്ഷം

കൊയിലാണ്ടി: കടല്‍ക്ഷോഭം നേരിടുന്ന ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ കടപ്പുറത്ത് തിരമാല വീശിയടിച്ച് തീരസംരക്ഷണഭിത്തി തകര്‍ന്നു. കടലോരത്ത് നട്ടുവളര്‍ത്തിയ മരങ്ങളും വ്യാപകമായി നശിച്ചു. ഞായറാഴ്ച പകല്‍ മഴയ്ക്ക് കുറവുണ്ടായിരുന്നെങ്കിലും തീരദേശത്ത് തിരമാലകള്‍ക്ക് ശക്തികുറഞ്ഞില്ല.
കാറ്റും മഴയും ശക്തമായതോടെ പലേടങ്ങളിലായി മരങ്ങള്‍ കടപുഴകി. ചെറിയമങ്ങാട്ട് ഫിഷര്‍മാന്‍ കോളനിയിലെ സതികൃഷ്ണന്റെ വീടിനുമുകളില്‍ മരംവീണു. മകള്‍ ശാലിനിക്ക് പരിക്കേറ്റു. കൊയിലാണ്ടി നഗരസഭയിലെ കക്കുളം പാടശേഖരത്തില്‍ കാറ്റില്‍ നേന്ത്രവാഴകള്‍ ഒടിഞ്ഞുവീണു.

മാക്കണംതുരുത്തി മണിയുടെയും തുമ്ബക്കണ്ടി രാമചന്ദ്രന്റെയും എണ്‍പത് കുലച്ചവാഴകളാണ് നശിച്ചത്. അന്‍പതിനായിരം രൂപയുടെ നഷ്ടമുണ്ടായി.
Advertisements

