ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌ക്കൂളിൽ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികത്തിന്റെ ഭാഗമായി സർഗമുകുളം പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.ഗീത അദ്ധ്യക്ഷത വഹിച്ചു. ചെറുവാട്ട് ഗോപി , ടി.വി. സാദിഖ്, പി.പി. രാജൻ എന്നിവർ സംസാരിച്ചു. വർണ്ണ കടലാസുകൾ കൊണ്ടുള്ള വിവിധ ഉല്പന്നങ്ങൾ, അന്യം നിന്നു പോകുന്ന പനയോല ഉൽപ്പന്നങ്ങൾ, പൂകൊട്ട തുടങ്ങിയവ നിർമ്മിച്ച് ശില്പശാലയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.
