KOYILANDY DIARY.COM

The Perfect News Portal

ചുരിദാറിട്ട് ക്ഷേത്ര പ്രവേശനം; മാറ്റം ഉള്‍ക്കൊള്ളണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ പ്രവേശിക്കാമെന്ന തീരുമാനം കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ട നടപടിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാന്യമായ വസ്ത്രം ധരിച്ച്‌ ആരാധനാലയങ്ങളില്‍ കയറാനാകണം. എക്സിക്യൂട്ടീവ് ഓഫീസര്‍ എന്തെല്ലാം പരിഗണിച്ചാണ് തീരുമാനം എടുത്തത് എന്ന് അറിയില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ച്‌ ഉചിതമായ അഭിപ്രായം അറിയിക്കും എന്ന് മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുരോട് പ്രതികരിക്കുകയായിരുന്ന കടകംപള്ളി.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങള്‍ നിലവിലുണ്ടായിരുന്നു. അവയില്‍ കാലത്തിനനുസരിച്ച്‌ മാറ്റം വന്നിട്ടുണ്ട്. മുന്‍പ് നരബലിയും പിന്നീട് മൃഗബലിയും അമ്പലങ്ങളുമായി ബന്ധപ്പെട്ട് നടന്നിരുന്നു. അവയൊക്കെ കാലത്തിനനുസരിച്ച്‌ മാറി. അത്തരം ഒരു മാറ്റമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച്‌ പ്രവേഷിക്കാമെന്ന തീരുമാനം. ഇതില്‍ പ്രതിഷേധത്തിന്റെ കാര്യമില്ല.

ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചിലര്‍ ഇത്തരം പ്രതിഷേധങ്ങളാണ് ഉയര്‍ത്തുന്നത്. മറ്റ് ശാസ്താ അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. ശബരിമലയില്‍ മാത്രമാണ് വിലക്കുള്ളത്. ഈ വിലക്ക് നീക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സുപ്രിംകോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *