ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും

കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 20 ലക്ഷവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ തനതു ഫണ്ടില്‍ നിന്ന് 17.5 ലക്ഷവും ഉള്‍പ്പെടെ 37.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്.
രണ്ട് ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഫുട്ബോള്‍ കോര്‍ട്ടുകള്‍, ഒരു ചെറിയ നീന്തല്‍ കുളം എന്നിവ സജ്ജീകരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വസ്ത്രം മാറുന്നതിനുള്ള സ്ഥലങ്ങളും കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും.

