KOYILANDY DIARY.COM

The Perfect News Portal

ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്.

പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നതാണ് ചിരി ആരോഗ്യത്തിന് നല്ലതെന്ന്. ആരോഗ്യത്തിന് മാത്രമല്ല ചിരി സൗന്ദര്യത്തിനും നല്ലതാണ്.

മുഖസൗന്ദര്യം വര്‍ദ്ധിക്കും

ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും തൊക്ക് നല്ലതാകാനും ചിരി സഹായിക്കും. അതിനാല്‍ മനസ്സ് തുറന്ന് ചിരിക്കൂന്നത് നല്ലതാണ്.

Advertisements

ഹൃദ്രോഗം തടയും

ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി മനുഷ്യനെ ഹൃദ്രോഗത്തില്‍ 40 ശതമാനം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

ഭാരം കുറക്കും

ജങ്ക് ആഹാരത്തിനോടും ചോക്ലേറ്റിനോടുമൊക്കെ പ്രിയമുളളവരാണ് നമ്മളില്‍ പലരും. ഇത് ശരീരത്തിന്റെ ഭാരം കൂട്ടം. പക്ഷേ ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്ബോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

സമ്മര്‍ദം കുറയ്ക്കും

പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.

ഉറക്കം കൂട്ടും

നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *