KOYILANDY DIARY

The Perfect News Portal

ചിത്രകലയെ പുനരുജീവിപ്പിച്ച് റിസർജൻസ്

കൊയിലാണ്ടി: ചിത്രകൂടം  പെയിൻറിംഗ് കമ്മ്യൂണിറ്റി ദേശീയതലത്തിൽ  ആവിഷ്കരിച്ച  റസി ലിയൻസ് ഓൺലൈൻ ചിത്ര പ്രദർശനത്തിൻ്റെ തുടർച്ചയായി അന്താരാഷ്ട്ര പ്രാധാന്യത്തോടു കൂടി നടത്തുന്ന ഓൺലൈൻ ചിത്ര പ്രദർശനമാണ് റിസർജൻസ്. റീസ്റ്റൈലിംഗ്  ഓഫ് ആർട്ട് പേര് സൂചിപ്പിക്കുന്നത് പോലെ പുനർ നിർമ്മാണ കാലത്ത് ചിത്രകലയ്ക്ക് പുതിയ ശൈലി നൽകുകയെന്നതിൽ  സംഘാടകർ ഊന്നൽ നൽകുന്നു.

ചിത്രകൂടം മേധാവി സായി പ്രസാദ് ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനം ഇന്ത്യയിലെ  സീനിയർ ആർട്ടിസ്റ്റും പ്രശസ്ത സർറിയലിസ്റ്റുമായ  എൻ കെ പി മുത്തുകോയ ഉദ്ഘാടനം ചെയ്തു. ബോസ് കൃഷ്ണമാചാരി (ഫൗണ്ടർ, കൊച്ചി ബിനാലെ) പ്രദർശനത്തിന് മുഖ്യ പ്രഭാഷണം നടത്തി.സമകാലിക ചിത്രകലയ്ക്ക് പുതിയ ഭാവുകത്വം നൽകുന്ന രീതിയിലാണ് പ്രശസ്തരായ ആർട്ടിസ്റ്റ് മാർ ഇതിൽ പ്രതികരിച്ചത്. 

12 രാജ്യങ്ങളിൽനിന്നു മുള്ള കലാകാരന്മാർ ഉൾപ്പെടെ അൻപതു പേരുടെ നൂറ് സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്.  രണ്ടു ഭാഗങ്ങളിലായി നടക്കുന്ന പ്രദർശനം ഡിസംബർ 20ന് തുടങ്ങി ജനുവരി 20ന് അവസാനിക്കും. ചിത്ര-വീഡിയോ ഫോർമാറ്റിൽഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ഡിജിറ്റൽ മീഡിയകളിൽ പ്രദർശനം ഒരുക്കുന്നു. 
‘ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഉള്ള. ഹനീഫ് അബ്ദുൾ (ജർമനി), മനോരഞ്ജന ഹീര. Srilanka, Kim moon Tae, Korea,  Aneta hasani. Kosovo,  Nevea yaldiz , Turkey തുടങ്ങിയ കലാകാരന്മാരും
ഇന്ത്യയിലെ പ്രമുഖ ആർട്ടിസ്റ്റ് മാരായ Kavitha Singh Punjab, Rajeev Semwal. Hariyana,  Devidass khatri.Jammu& kashmir, Dr.Jaspals Punjab, Dr. Suneet Madan, Veena sanoj Chennai, Dr. Lalith Gopal Parashar, Shaji Kavil. Keralaതുടങ്ങിയവരും ഈ പ്രദർശനത്തിൽ അവരുടെ സൃഷ്ടികൾ  ഉൾപ്പെടുത്തിയിട്ടുണ്ട്   

Advertisements

പല ചിത്രങ്ങളും ഈ കാലഘട്ടത്തിൽ കലാകാരന്മാരിൽ  ഉണ്ടാക്കിയ ചിന്തകളും അവയുടെ ബഹിർസ്ഫുരണങ്ങളും  വിളിച്ചോതുന്നതാണ്. ലോകത്തെല്ലായിടത്തും ദൃശ്യഭാഷ ഒരുപോലെ പുതിയ ശൈലി സ്വീകരിക്കപ്പെടുമെന്ന തിരിച്ചറിവ് ഈ പ്രദർശനം വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *