ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ HSSൽ സ്പെഷ്യൽ അക്കാഡമിക് പ്രോഗ്രാം

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ HSSൽ “ലക്ഷ്യം” സ്പെഷ്യൽ അക്കാഡമിക് പ്രോഗ്രാം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ഹയർക്കെണ്ടറി സ്റ്റാഫ് സെക്രട്ടറി ആർ.എസ്.രജീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ശ്യാമള ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് തലശ്ശേരി എൻ.ടി.ടി.എഫ്. അക്കാദമിക് ഇൻ ചാർജ് കെ. ഷാജി മോട്ടിവേഷൻ ക്ലാസ് എടുത്തു. വിജയോത്സവം കൺവീനർ സി.വി. അനിൽകുമാർ സ്വാഗതവും,. എൻ.എസ്.എസ് ലീഡർ ആർ.ആദിത്യ നന്ദിയും പറഞ്ഞു.

