ചന്ദനക്കാംപാറയില്‍ കാട്ടാന കിണറ്റില്‍വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കണ്ണൂര്‍ : പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ നറുക്കും ചീത്തയില്‍ ആള്‍മറയില്ലാത്ത കിണറില്‍ കാട്ടാന വീണു. ഇന്നലെ രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. രാവിലെ സമീപവാസികളായ നാട്ടുകാര്‍ ഇതു കണ്ടതോടെ വിവരം വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ഇവരെ നാട്ടുകാര്‍ തടഞ്ഞു.
സ്ഥിരം കാട്ടാന ശല്യമുള്ള പ്രദേശമാണ് അതിര്‍ത്തി മേഖലയായ നറുക്കും ചീത്ത. പലവട്ടം പരാതി നല്‍കിയിട്ടും ആവശ്യമായ നടപടികള്‍ അധികൃതരെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനയെ കരയ്ക്കു കയറ്റാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയെങ്കിലും കാട്ടാനകള്‍ സ്ഥലത്ത് നിലയുറപ്പിച്ചതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്.

