ഗ്രന്ഥശാല പ്രവർത്തകൻ ടി ഗോപാലനെ ആദരിച്ചു
കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‘വരമൊഴി’ വായനാവാരം സമാപന പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാല പ്രവർത്തകൻ ടി ഗോപാലനെ ആദരിച്ചു. പെരുവട്ടൂർ റെഡ് സ്റ്റാർ ലൈബ്രറിയുടെ സ്ഥാപകനും, വളരെക്കാലം പെരുവട്ടൂരിൽ വായനാ സംസ്ക്കാരം വളർത്തിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത ഗോപാലേട്ടൻ പുതു തലമുറയ്ക്ക് മാതൃകയാണ്. വായനാവാരം സമാപന ദിവസത്തിൽ അദ്ധ്യാപകരും പി ടി എ അംഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അദ്ധേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. പി ടി എ പ്രസിഡണ്ട് അഡ്വ പി പ്രശാന്ത്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എം ജി പ്രസന്ന എന്നിവർ ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർ ചന്ദ്രിക, എം ഊർമിള, ഗീത ടി ടി, വി സുചീന്ദ്രൻ, പി. സുധീർ കുമാർ, കെ.ടി. ജോർജ്, ഡി എൻ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

