ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: ചേലിയ കുളമുള്ളതിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി. ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് ന്റെ നേതൃത്വത്തിൽ വീട്ടിലെത്തുകയും ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തുവെച്ച് അതിൻറെ ലീക് ഒഴിവാക്കി.

കൂടാതെ ജനലുകളും വാതിലുകളും തുറന്ന് മുറിയിലെ ഗ്യാസ് ഒഴിവക്കുകയും ചെയ്തു. സുരക്ഷിതമാക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ബിനീഷ് കെ.പി, എം. ബബീഷ്, റഷീദ് കെ. പി, നിധിൻരാജ്, ഹോംഗാർഡ് ബാലൻ ടി പി, സുജിത്ത്എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


