ഗുരു ചേമഞ്ചേരിക്ക് പത്മശ്രീ പുരസ്‌ക്കാരം

കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു. ഔദ്യോഗിക പ്രഖ്യപനം ഇന്ന് വൈകീട്ട് ഉണ്ടകുമെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇന്ന് രാവിലെ ഗുരുവിന്റെ വീട്ടിലേക്ക് ടെലിഫോണിലൂടെ ഡൽഹിയിലെ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.
